നിത്യപൂജാ വിധാനം



ഭദ്രകാളി സങ്കല്‍പ്പം
കാലത്തെഭദ്രമാക്കുന്നവള്‍,കാലമായികാളുന്നവള്‍,ശിവന്റെതൃക്കണ്ണില്‍നിന്നും ജനിച്ചവള്‍,രുദ്രജടയില്‍നിന്നുംഉത്ഭവിച്ചവള്‍, ‍ശിവയായും,ശിവപുത്രിയായും,
ശിവദൂതിയായും രൗദ്രഭാവത്തിന്റെ മൂര്‍ത്തിയായുംഅവതരിച്ചവള്‍ എന്നീ വിവിധ രൂപങ്ങളില്‍ വാഴ്ത്തപ്പെടുന്ന ദേവതാധ്യാനരൂപമാണ് ഭദ്രകാളി.സകലചരാചരങ്ങളിലുംവിദ്യാരൂപത്തിലുംമാതൃരൂപത്തിലും ജ്ഞാനരൂപത്തിലും കുടികൊള്ളുന്ന ഭഗവതി  രോഗ,ദുരിത,ശത്രുഭയ സംഹാരിണിയായും,അഭീഷ്ടഫലദായിനിയായുംപ്രഘോഷിക്കപ്പെടുന്നു.

നിത്യ പൂജകള്‍
                                    5.45 AM-നട തുറക്കല്‍
അഭിഷേകം -മലര്‍ നിവേദ്യം             ഉഷ:പൂജ -വെളള നിവേദ്യം,      
                                                       ശര്‍ക്കര പായസം

ഉച്ചപ്പൂജ -വെളള നിവേദ്യം              10.30 -AM-നട അടയ്ക്കല്‍ 
                                     5.30 PM- നട തുറക്കല്‍
6.30 PM- ദീപാരാധന                      അത്താഴപൂജ -വെള്ള നിവേദ്യം
                                              7.45 PM- നട അടയ്ക്കല്‍

                പ്രധാന വഴിപാടുനിവേദ്യങ്ങള്‍
ഭഗവതിയ്ക്ക്                                         രക്ഷസ്സിന് പാല്‍പായസം 
തിരളി നിവേദ്യം                           യക്ഷിയ്ക്ക് വറപൊടി നിവേദ്യം
ശര്‍ക്കര പായസം
കടും പായസം
 
പൂജകള്‍
                                                        



ഉദയാസ്തമന പൂജ                                അര്‍ച്ചനകള്‍
ഗണപതീഹോമം                                മൃത്യുഞ്ജയാര്‍ച്ചന
ഭഗവതീസേവ                                  സ്വയംവരാര്‍ച്ചന
പുഷ്പാഞ്ജലി                                    ദുര്‍ഗ്ഗാഷ്ടോത്തര ശതാര്‍ച്ചന
രക്ത പുഷ്പാഞ്ജലി                            ശ്രീലളിതാസഹസ്രനാമാര്‍ച്ചന
മംഗല്യ പൂജ                                   രോഗശാന്തി അര്‍ച്ചന
സ്വയംവര പുഷ്പാഞ്ജലി                         ശത്രുസംഹാരാര്‍ച്ചന
ശത്രുസംഹാര പൂജ
രോഗശാന്തി പൂജ
ദുരിത ശാന്തി പൂജ
ത്രിപുരസുന്ദരീപൂജ (തൊഴില്‍തടസ്സം മാറാന്‍)
ഗുരുതി പുഷ്പാഞ്ജലി


വിശേഷാല്‍ വഴിപാടുകള്‍

കൈവട്ടകഗുരുതി
എല്ലാ മാസങ്ങളിലും മകം നക്ഷത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് കൈവട്ടകഗുരുതിവഴിപാടായി നടത്താവുന്നതാണ്. സര്‍വ്വ കാര്യസിദ്ധി, രോഗശമനം, ദുരിതശാന്തി, വിഘ്നനിവാരണം, ശത്രുനിവാരണം എന്നീ പ്രാര്‍ത്ഥനകളോടെ കൈവ‌ട്ടകഗുരുതി നടത്താവുന്നതാണ്.

മംഗല്യ പൂജ
മംഗല്യസിദ്ധി, ദീര്‍ഘമാംഗല്യം എന്നീ കാര്യസിദ്ധികള്‍ക്കായി ഭഗവതിയിങ്കല്‍മംഗല്യപൂജ വഴിപാടായി നടത്താവുന്നതാണ്. ഉദയാസ്തമനപൂജയുടെ വിധാനങ്ങളോടെ നവ വസ്ത്രം, അലങ്കാരം, മാല, ദ്രവ്യം എന്നിവകള്‍ സമര്‍പ്പിച്ച് വിശിഷ്ടമന്ത്രങ്ങളാലും നിവേദ്യങ്ങളാലും അലങ്കാര പൂജയായിട്ട് മംഗല്യ പൂജ നടത്തുന്നത്.

വിദ്യാവിജയ പൂജ
ജ്ഞാനപ്രദാനിയായ ഭഗവതിയുടെ മുമ്പില്‍ വിദ്യാഭ്യാസപുരോഗതിക്കും വിദ്യാവിഘ്നനിവാരണത്തിനും, ബുദ്ധിവര്‍ദ്ധനവിനും വേണ്ടി പ്രാര്‍ത്ഥിച്ച് സാരസ്വതവും, വിദ്യാരാജഗോപാലവും, ശ്യാമളാദണ്ഢവും ജപിച്ചു നടത്തുന്ന വഴിപാട്.

ശത്രുസംഹാരപൂജ
ശത്രുദോഷനിവാരണാര്‍ത്ഥം ഭദ്രകാളി മൂലമന്ത്രവും, അഷ്ടോത്തരവും കൊണ്ട് നടത്തുന്ന വഴിപാട്.

രോഗശാന്തി പൂജ
ജന്മാര്‍ജ്ജിതമായ കര്‍മ്മദോഷങ്ങളാലും പുണ്യഹാനിമൂലവും വന്നുചേരുന്ന രോഗദുരിതങ്ങള്‍ക്ക് പരിഹാരമായി ദേവീമാഹാത്മ്യശ്ലോകാര്‍ച്ചനയായി നടത്തപ്പെടുന്ന പൂജ.

നിറമാലയും വിളക്കും/അലങ്കാരപൂജ
വെള്ളിയാഴ്ച്ചദിവസങ്ങളില്‍ ശ്രീകോവിലിനുള്ളിലും പാട്ടുപുരയിലും മാലകളും പുഷ്പാലങ്കാരങ്ങളും ചാര്‍ത്തി ദീപാലങ്കാരങ്ങളോടെ നടത്തുന്ന പുഷ്പാജ്ഞലിയും ദീപാരാധനയും. ഐശ്വര്യലബ്ധി, ഉദ്യോഗലബ്ധി, വിഘ്നനിവാരണം, പരദേവതാപ്രീതി എന്നീവകള്‍ക്ക് പ്രധാനമായും നടത്താവുന്നതാണ്. മൂലവിഗ്രഹത്തില്‍ പട്ടുടയാടകളും ആഭരണവും ചാര്‍ത്തി നടത്തുന്ന അലങ്കാരപൂജയായിട്ടുകൂടിയാണ് ഇത് നടത്തുന്നത്.

മാസത്തിലെ വിശേഷാചാരങ്ങള്‍
എല്ലാ മാസത്തിലെയും മകം നാളില്‍ കൈവട്ടക ഗുരുതി, എല്ലാ മാസത്തിലെയും ഒന്നാം തീയതി ഭാഗവതപാരായണം, രക്ഷസ്സിന് പാല്‍പ്പായസം.

വാര്‍ഷികമായുള്ള പ്രധാന ആചാരങ്ങള്‍
ഇടവത്തിലെ മകം നാളില്‍ ഭഗവതിക്ക് ഗുരുതിപൂജ,പൂര്‍വ്വോപാസകന് പൂജ, നവകം പൂജ, ശ്രീലളിതശതസഹസ്രനാമാര്‍ച്ചന, കര്‍ക്കിടകമാസ ഗണപതിഹോമം, വിനായകചതുര്‍ത്ഥി ഗണപതിഹോമം, നവരാത്രി, വിജയദശമി, മണ്ഢലം ചിറപ്പ്, പൊങ്കാല, നവാഹയജ്ഞം, വിഷു, മീനമാസത്തില്‍ ഏകാദശിയും പ്രദോഷവും ഒഴിവായി വരുന്ന ഞായറാഴ്ച്ച ക്ഷേത്രനാഗസങ്കേതത്തിലും,സര്‍പ്പക്കുറ്റുവേലില്‍ക്കാവിലും നൂറും പാലും അഭിഷേകം.

ഉത്സവനാളുകളിലെ ആചരണങ്ങള്‍
വിഷു ഉത്സവത്തോടനുബന്ധിച്ചുളള താലപ്പൊലി എഴുന്നള്ളത്ത്, വിളക്കിനെഴുന്നള്ളത്ത്, എതിരേല്പ്, കളമെഴുതിപ്പാട്ട്, പാട്ടിനുള്ള വാളും പീഠവും ആചാരപ്രകാരം എഴുന്നള്ളിച്ച് സ്വീകരിക്കല്‍ , പടയണി/മുടിയേറ്റ് എന്നീ ആഘോഷങ്ങള്‍ തുടരുന്നതാണ്. എന്നാല്‍ ഭഗവതിക്കും ഉപദേവന്മാര്‍ക്കുമുള്ള നവകം, പഞ്ചഗവ്യം, ഒറ്റക്കലശങ്ങള്‍ എന്നീ ക്രിയകള്‍ മേലില്‍ പുനഃപ്രതിഷ്ഠാദിനത്തോടനുബന്ധിച്ചായിരിക്കും ആചരിക്കുക.



ഇഥം പ്രഥമമായി നല്ലൂര്‍സ്ഥാനത്ത് നടന്ന താന്ത്രികകര്‍മ്മങ്ങള്‍-(31-05-2014)
സപ്തശതി കലശാഭിഷേകം
ശക്തിസ്വരൂപണിയായ ഭഗവതിയുടെ 13 ഭാവങ്ങളെ 13അദ്ധ്യായങ്ങളിലൂടെ 700ലധികം മന്ത്രങ്ങളിലായി ദേവീ മാഹാത്മ്യം(സപ്തശതി) എന്ന മഹാഗ്രന്ഥത്തില്‍ നിബന്ധിച്ചിരിക്കുന്നു. മഹാകാളി, മഹാലക്ഷമീ, മഹിഷാസുരമര്‍ദ്ദിനി, ജയദുര്‍ഗ്ഗ, സരസ്വതി, ശാന്തിദുര്‍ഗ്ഗ, ഭവാനി, അര്‍ത്ഥനാരീശ്വരീ, കാമേശ്വരീ, ഭൂവനേശ്വരീ, ദുര്‍ഗ്ഗ, പാര്‍വ്വതി, മാതംഗി എന്നിങ്ങനെ സമസ്തദേവീ ഭാവങ്ങളേയും സപ്തശതിയില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം നടന്നിട്ടുള്ള സപ്തശതികലശാര്‍ച്ചനയാണ് തിരുനല്ലൂര്‍സ്ഥാനത്ത് ഇദം പ്രഥമമായി നടന്നത്. സമ്പൂര്‍ണ്ണ സപ്തശതി പാരായണം ചെയ്ത് കലശത്തി ങ്കല്‍ അര്‍ച്ചന പൂര്‍ത്തിയാക്കി 700 മഹാമന്ത്രങ്ങളുടെ ഊര്‍ജ്ജം സമാഹരിച്ചകലശം ഭവവതിയിങ്കലേക്ക് അഭിഷേകം ചെയ്യപ്പെട്ടിട്ടുളളതാകുന്നു.
ചൈതന്യഭാവവും പ്രാധാന്യവും
1.മഹാകാളി - പാപവിനാശം      2.മഹാലക്ഷമി - സമ്പത്ത് വര്‍ദ്ധന
3.മഹിഷാസുരമര്‍ദ്ദിനി - ഭയനിവാരണം 4.ജയദുര്‍ഗ്ഗ - സര്‍വ്വവിജയം
5.സരസ്വതി - വിദ്യാഭ്യാസപുരോഗതി  6.ശാന്തിദുര്‍ഗ്ഗ - ദുരിതശാന്തി  

7.മാതംഗി - സംഗീത പോഷണം 8.ഭവാനി - കുടുംബഐശ്വര്യം
9.അര്‍ദ്ധനാരീശ്വരി - ദാമ്പത്യസുഖം 10.കാമേശ്വരീ - അഭീഷ്ടസിദ്ധി
11.ഭുവനേശ്വരി - മോക്ഷപ്രാപ്തി     12.ദുര്‍ഗ്ഗ - ഉപദ്രവശാന്തി
                             13.പാര്‍വ്വതി - മംഗല്യസിദ്ധി
നക്ഷത്രകലശാഭിഷേകം
പ്രപഞ്ചജീവചൈതന്യം ചന്ദ്രന്റെ കലകളുമായും നക്ഷത്രങ്ങളിലൂടെ കടന്നെത്തുന്ന ഊര്‍ജ്ജരശ്മികളുമായും ബന്ധപ്പെട്ടിരിക്കുന്നു. മാനവോപാസനക്കു വശപ്പെടുന്ന ദേവചൈതന്യവും നക്ഷത്രചൈതന്യങ്ങളെ സ്വീകരിച്ചും ചൈതന്യാംശത്തെ വളര്‍ത്തിയും നിഗ്രഹാനുഗ്രഹകലങ്ങളെ പ്രാപ്തമാക്കുന്നു.നക്ഷത്രകലശം ഒരേസമയത്ത് നക്ഷത്രശക്തിചൈതന്യത്തെ ബിംബചൈതന്യവുമായി കൂട്ടിയിണക്കുന്നതിനും നക്ഷത്രാംശജാതകന്മാരായ മനുഷ്യരുടെ ജീവചൈതന്യത്തെ തല്‍ ബിംബാരാധനയിലൂടെ പുഷ്ടിപ്പെടുത്തുന്നതിനും ഉപയുക്തമാക്കുന്നു. ഉപാസനാമൂര്‍ത്തിയുടെ ചൈതന്യത്തിനും ഉപാസകന്റെ ജീവശക്തിക്കും പുഷ്ടിനല്‍കുന്ന താന്ത്രിക ക്രിയയാണിത്. 27 നക്ഷത്രങ്ങളെ മൂന്നു നവകങ്ങളില്‍ ഉള്‍പ്പെടുന്ന27കലശങ്ങളില്‍ സങ്കല്‍പ്പിച്ച് നക്ഷത്ര ചൈതന്യങ്ങളെ ആവാഹിച്ച് ഓരോ കലശങ്ങ ളിലായി പൂജിച്ച് പുനഃപ്രതിഷ്ഠയുടെ മൂന്നാംനാള്‍ ഭഗവതിയിങ്കലേക്ക് അഭിഷേകം ചെയ്യപ്പെട്ടു.














No comments:

Post a Comment