ക്ഷേത്രത്തെപ്പറ്റി



പത്തനംതിട്ട ജീല്ലയില്‍ തിരുവല്ല താലൂക്കില്‍ തിരുവല്ല കോഴഞ്ചേരി സംസ്ഥാന പാതയില്‍ വള്ളംകുളം കവല യില്‍നിന്നും ഒന്നരകിലോമീറ്റര്‍ വടക്കുമാറി മണിമലയാറിന്‍ കരയിലാണ് നല്ലൂര്‍സ്ഥാനം  ദേവീക്ഷേത്രം. 1961മുതല്‍
  ദേവീവിലാസംഹൈന്ദവ സേവാസംഘം,RegNo.25 ക്ഷേത്രഭരണം നിര്‍വഹിച്ചു വരുന്നു.

തിരുനല്ലൂര്‍സ്ഥാനം ഭഗവതി

സജ്ജനങ്ങള്‍ക്കും സത്യധര്‍മ്മത്തിനും വിഘ്നംവരുത്തി ഹിംസയുംവിദ്വേഷവുംലോകത്തില്‍വിതച്ച രുരു എന്നരാക്ഷസന്റെ,ദിഗാന്തപ്രാമാണ്യത്തെ,സമസ്തലോകങ്ങളും,ഭയക്കുകയും ദേവഗണങ്ങളും മുനീശ്വരന്‍മാരും നീലപര്‍വ്വതത്തില്‍ധ്യാനനിമഗ്നയായിരുന്നശക്തിരൂപധാരിയായഭഗവതിയെഅഭയംപ്രാപിക്കുകയുചെയ്തു.അഷ്ടബാഹുക്കളില്‍ആയുധങ്ങളോടെയുംഅഖണ്ഡജ്വലിതമായനേത്രാഗ്നിയോടെയുംഅഷ്ടദിക്കുകളെയുംപ്രകമ്പനംകൊള്ളിക്കുന്നഅട്ടഹാസത്തോടെയുംപ്രത്യക്ഷയായഭഗവതിപാദാംഗുഷ്ഠനഖത്താല്‍രുരുവിനെവധിച്ചു.ഋഷിസ്തുതികളാല്‍ശാന്തയായഭഗവതിവീണ്ടുംധ്യാനനിമഗ്നയായി.പത്മപുരാണംസൃഷ്ടിഖണ്ഡത്തിലെസൂചിതകഥയില്‍രുരുജിത്തായിധ്യാനംപൂണ്ടഭഗവതിയെയാണ്പൂര്‍വ്വോപാസകര്‍ നല്ലൂര്‍സ്ഥാനത്ത്പ്രതിഷ്ഠിച്ചത്..
തിരുനല്ലൂര്‍ സ്ഥാനം വിഗ്രഹമാഹാത്മ്യം

  മണ്ണിന്പ്രാധാന്യംനല്‍കിവിശിഷ്ടവിധിപ്രകാരമുള്ളകൂട്ടുദ്രവ്യംഉപയോഗിച്ച്സൂക്ഷ്മതയോടെരൂപപ്പെടുത്തിയതാണ് ഭഗവതിയുടെവിഗ്രഹം.വേതാളകണ്ഠസ്ഥിതയായിവലതുകാല്‍കുത്തിയുംഇടതുകാല്‍പടുത്തുംധ്യാനാവസ്ഥയില്‍ദേവികുടികൊള്ളുന്നു.അഷ്ടബാഹുക്കളില്‍ശൂലം,വജ്രം,ചക്രം,നാന്ദുകം, ‌‌‌പരിച,ഉടുക്ക്,അസുരശിരസ്,പാനപാത്രം, 
എന്നിവ ശോഭിക്കുന്നു.അമ്പിളിക്കലകൊണ്ട്അലംകൃതമായ ജടയില്‍ കിരീടത്തിന് ഇരുവശവും ഇഴപിരിഞ്ഞ്ഇരട്ടസര്‍പ്പങ്ങളും ഇടത്തേകര്‍ണ്ണാഭരണമായി ആനയും വലതു കര്‍ണ്ണാഭരണമായി സിംഹവും പരിലസിക്കുന്നു.ധ്യാനപൂര്‍ണ്ണതകൊണ്ട് വളഞ്ഞ പുരികങ്ങളും അര്‍ദ്ധനിമീലിതനേത്രങ്ങളും അര്‍ദ്ധചന്ദ്രാകാരമായദംഷ്ട്രകളും ശാന്തഗംഭീരത്വംതുളുമ്പുന്ന മുഖഭാവവും കണ്ഠഹാരങ്ങളുംമുത്തുകള്‍ തുന്നിയ കഞ്ചുകവുംതറ്റുടുത്ത പട്ടിനെ മുറുക്കിയ അരമണികളും കാല്‍ത്തളകളും വ്യാളീമുഖാങ്കിതമായ പിന്‍പ്രഭയില്‍ മണിനാഗാലങ്കാരവും വ്യക്തതയോടെ അങ്കനം ചെയ്യപ്പെട്ട ശില്പചാതുരി ഈവിധാനത്തില്‍ മറ്റെങ്ങും ഉണ്ടാകുമെന്ന്തോന്നുന്നില്ല.


ക്ഷേത്രസങ്കേതം
കിഴക്കു ദര്‍ശനമായി ഭദ്രകാളി സങ്കല്‍പ്പത്തിലുള്ള പ്രധാന പ്രതിഷ്ഠ. കൂടാതെ ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് ദിക്കില്‍ ഭുവനേശ്വരി ദേവിയേയും വടക്കുപടിഞ്ഞാറു ദിക്കില്‍ ദേവീ ഭാവത്തിലുള്ള യക്ഷിയേയും വടക്കുകിഴക്കു ദിക്കിലുള്ള കാവില്‍ നാഗരാജാവിനേയും,നാഗയക്ഷിയേയും ചിത്രകൂടസര്‍പ്പങ്ങളേയും കിഴക്കു ദര്‍ശനമായിത്തന്നെ കുടിയിരുത്തിയിരിക്കുന്നു. ശ്രീകോവിലിന്റെ വലതു മുറ്റത്ത് ദക്ഷിണദിക്കിലായി പടിഞ്ഞാറ് അഭിമുഖമായി യോഗീശ്വരനേയും വെളിച്ചപ്പാടിനേയയും കുടിയിരുത്തിയിരിക്കുന്നു.
ക്ഷേത്രം തന്ത്രി
കൊല്ലവര്‍ഷം 1009- മാണ്ട് മിഥുനമാസം 7-തീയതി മുതല്‍ (1834 ജൂണ്‍ 21) ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം തിരുവല്ലാ തുകലശ്ശേരി പറമ്പൂര്‍ ഇല്ലത്തിനാണ്. പരശുരാമന്‍ നേരിട്ട് കൈവട്ടക നല്‍കി തന്ത്രിയായി അവരോധിച്ചുവെന്ന് ഐതീഹ്യമുള്ള ബ്രാഹ്മണ കുടുംബങ്ങളില്‍ ഒന്നാണ് പറമ്പൂര്‍. പ്രസ്തുത പരമ്പരയില്‍ ബ്രഹ്മശ്രീ.ത്രിവിക്രമന്‍ നാരായണ ഭട്ടതിരിയാണ് ഇപ്പോള്‍ ക്ഷേത്രം തന്ത്രി.

 മേല്‍ശാന്തി
കല്ലൂപ്പാറ,പാതിരുവേലില്‍ഇല്ലത്ത,ബ്രഹ്മശ്രീ.വാസുദേവരാജുനമ്പൂതിരി- യാണ് 1998 മുതല്‍ ക്ഷേത്രം മേല്‍ശാന്തി.

ആട്ട വിശേഷങ്ങള്‍

1. വിഷു ഉത്സവം -
വിഷു ദിനത്തില്‍ അവസാനിക്കത്തക്കവിധം 8 ദിവസത്തെ ഉത്സവം. പറയ്ക്കെഴുന്നള്ളിപ്പ്, താലപ്പൊലി, കളമെഴുതിപ്പാട്ട്, പടയണി എന്നിവ ഉത്സവപ്പൊലിമ. മുടിയേറ്റും ഭഗവതിക്ക് ഇഷ്ടവഴിപാടായ കലാരൂപമാകയാല്‍ 2001 ലും 2004 ലും നടത്തിയിട്ടുണ്ട്.
2. ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം
2001 മുതല്‍ വിഷുദീനത്തിന് 13 ദിവസം മുന്‍പ് തുടങ്ങി വിഷു ഉത്സവത്തിന് മൂന്നാം ദിനത്തില്‍ 9 ദിവസം പൂര്‍ത്തിയാകത്തക്കവിധത്തില്‍ നവാഹയജ്ഞം എല്ലാവര്‍ഷവും നടത്തിവരുന്നു.
3. പൊങ്കാല
കുംഭമാസത്തിലെ മകം നാളില്‍ 1996 മുതല്‍ എല്ലാ വര്‍ഷവും പൊങ്കാല ഉത്സവം നടന്നു വരുന്നു.
4. വിജയദശമി
9 ദിവസങ്ങളില്‍ ദേവീയെ 9 ഭാവങ്ങളില്‍ പൂജിക്കുന്ന നവരാത്രീ പൂജയും ദുര്‍ഗാഷ്ടമി വിജയദശമി ആഘോഷങ്ങളും എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ ആചരിച്ചു വരുന്നു.
5. ചിറപ്പു മഹോത്സവം
വൃശ്ചികം ഒന്നുമുതല്‍ മണ്ഡലകാലം മുഴുവന്‍ ഭക്തജനങ്ങളുടെ വഴിപാടായി ചിറപ്പ് മഹോത്സവം ആചരിച്ചുവരുന്നു
6. വിനായക ചതുര്‍ത്ഥി ഗണപതിഹോമം
ചാതുര്‍മ്മാസ്യാരംഭം മുതല്‍ വിനായകചതുര്‍ത്ഥി ദിനത്തില്‍ മഹാഗണപതി ഹോമത്തോടെ സമാപിക്കുന്ന വിധം ഗണപതിഹോമം എല്ലാ ദിവസവും നടത്തിവരുന്നും
7. ശ്രീലളിതാസഹസ്രനാമ ശതാര്‍ച്ചന
വിജയദശമി ദിവസം 100 ദിവസംപൂര്‍ത്തീകരിക്കത്തക്കവിധം വിജയദശമിക്ക് 99 ദിവസം മുന്‍പ് മുതല്‍ തുടങ്ങുന്ന ശ്രീ ലളിതാ സഹസ്രനാമാര്‍ച്ചന 2000 ജൂലായ് മുതല്‍എല്ലാവര്‍ഷവും നടത്തി വരുന്നു.

ഇവകൂടാതെ എല്ലാ മലയാളമാസം ഒന്നാംതീയതികളിലും ഭാഗവത പാരായണം ,കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം എന്നിവയും തുടര്‍ച്ചയായി നടത്തിവരുന്നു.
8.പുനഃപ്രതിഷ്ഠാ ദിനം

ഇടവത്തിലെ മകം നാളില്‍ പൂര്‍വ്വോപാസകനെ സങ്കല്പിച്ച് പത്മമിട്ട് പൂജ. നവകം പൂജ,പഞ്ചഗവ്യം, ഭഗവതിക്കും ഉപദേവന്മാര്‍ക്കുമുള്ള കലശാഭിഷേകം, ഭൈരവമൂര്‍ത്തിക്കുമുമ്പില്‍ ഉച്ചസമയത്ത്  ഗുരുതി.
വൈകിട്ട് വാര്‍ഷികമായി  ഭഗവതിയ്ക്ക്  വലിയഗുരുതി
9.നൂറും പാലും അഭിഷേകം.
മീനമാസത്തില്‍ ഏകാദശിയും പ്രദോഷവും ഒഴിവായി വരുന്ന ഞായറാഴ്ച്ച ക്ഷേത്രനാഗസങ്കേതത്തിലും,സര്‍പ്പക്കുറ്റുവേലില്‍ക്കാവിലും നൂറും പാലും അഭിഷേകം.
10.ശ്രീഭദ്രാ വ്രതമണ്ഡലി-സമൂഹ നാമജപം
എല്ലാ മലയാള മാസത്തിലെയും ആദ്യഞായറാഴ്ച രാവിലെ 9മണി മുതല്‍ 11.30വരെ സമൂഹനാമജപം,ലളിതാസഹസ്രനാമജപം,കീര്‍ത്തനാലാപം
ഉച്ചയ്ക്ക് അന്നദാനം.









1 comment: