ഐതിഹ്യം



ക്ഷേത്ര ഐതീഹ്യം.
അകലെ വടക്കു ദിക്കില്‍ നിന്നും ബഹിഷ്കൃതരായ  ബ്രാഹ്മണയുവതി 
കള്‍ക്കൊപ്പം കരുണയും കാവലുമായി ഇറങ്ങിത്തിരിച്ച മാതൃത്വത്തിന്റെ സ്നേഹസാന്ത്വനം ഇരവിപേരൂരിന്റെ പുണ്യമായ കഥയുടെ ചരിത്രമാണ്, അഭിജ്ഞരായ ദൈവജ്ഞന്മാരാല്‍ വ്യക്തമാക്കപ്പെട്ട തിരുനല്ലൂര്‍ സ്ഥാനം ക്ഷേത്ര ഐതീഹ്യം.
ജലമാര്‍ഗം പാറപ്പുഴ കടവില്‍ എത്തിയ നിസ്സഹായരായ അന്തര്‍ജനങ്ങള്‍ കരനെന്മേനി ഇല്ലത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരം അടുത്തുള്ള പ്രഭുകുടുംബത്തില്‍ അഭയം തേടി. എന്നാല്‍ അവിടെ സുരക്ഷിതമല്ലാത്ത സ്ഥിതിവന്നപ്പോള്‍ കരനെന്മേനി ഇല്ലം തന്നെ അവര്‍ക്ക് അഭയം നല്‍കി. ഒപ്പംകൊണ്ടുവന്നിരുന്ന തേവാരവിഗ്രഹം ഇല്ലത്തെ തേവാരമൂര്‍ത്തിയായി. അഭയം നല്‍കിയതിനുശേഷം നിസ്സഹായരായ അന്തര്‍ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെപോയ പ്രഭുകുടുംബം ഇരവിപേരൂരില്‍ നിന്നും ബഹിഷ്കൃതരായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.അഭയം കിട്ടിയ ബ്രാഹ്മണാല യത്തില്‍വച്ച് ആഗതരായ അന്തര്‍ജനങ്ങള്‍ അമ്മയെ ധ്യാനിച്ച് ദേഹം വെടിഞ്ഞിട്ടും തിരികെപോകാതെ കരനെന്മേനി ഇല്ലത്തിന്റെ തേവാരപ്പുര യില്‍ കുടിയിരുന്ന ചൈതന്യത്തിന്റെ വ്യാപ്തി  കാലാന്തരത്തില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമായി.ഊരിലെ (ഗ്രാമത്തിലെ) നല്ല സ്ഥാനത്ത് അങ്ങനെ അമ്മയ്ക്ക്ആലയംനിശ്ചയിക്കപ്പെട്ടു.അതാണ്-"നല്ലൂര്‍സ്ഥാനം.

കാലചക്രത്തിന്റെ സഞ്ചാരത്തില്‍ ഉഗ്രസാധകനായ ഏതോ യോഗീവര്യന്‍ അമ്മയ്ക്ക് ഇന്നും നാം കാണുന്ന അനന്യവും അനുപമവുമായ രൂപസങ്കല്പം നടത്തി സാകാരരൂപത്തില്‍ നല്ലൂര്‍സ്ഥാനത്ത് കുടിയിരുത്തി. കാലക്രമത്തില്‍ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമായിരുന്ന ഇല്ലത്തിനു സുകൃതലോപം,സംഭവിക്കുകയും,ഭഗവതി-അഭയവരദയായി അഷ്ടൈശ്വര്യ ദായിനിയായിപൂര്‍ണ്ണമായും ജനപഥത്തില്‍ വിരാജിതമാകുകയും ചെയ്തു. ഇന്നുംവിഷു ഉത്സവസംബന്ധമായി കളമെഴുതിപ്പാട്ടിനുള്ള വാളും പീഠവും കൊണ്ടുവരുന്നതും താലപ്പൊലി എഴുന്നള്ളത്ത് തുടങ്ങുന്നതും കരനെന്മേനി ഇല്ലത്തുനിന്നാണ്..
മൂലസ്ഥാനം
തിരുനല്ലൂര്‍സ്ഥാനം ക്ഷേത്രത്തിന്റെ മൂലസ്ഥാനമായികരുതുന്നത് പൊഞ്ഞനം ഭഗവതി ക്ഷേത്രമാണ്.തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലെ എടമുട്ടംജംഗഷനില്‍ നിന്നും ഇരിങ്ങാലക്കുട റൂട്ടിലെ കാട്ടൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പിനടുത്ത് നിരവധി പ്രത്യേകതകളുള്ള ക്ഷേത്രമാണ്,പൊഞ്ഞനം ഭഗവതി ക്ഷേത്രം.പ്രധാന മൂര്‍ത്തി ഭഗവതി.സ്വയംഭൂശിലക്ക് ആറിഞ്ച്ഉയരമേയുള്ളൂ.നനദുര്‍ഗ്ഗയാണെന്നും ഭദ്രകാളിയാണെന്നും കരുതുന്നു.മൂര്‍ത്തി ഏതാണെന്ന് വ്യക്തമല്ല.ഇരിപ്പ് നനദുര്‍ഗ്ഗയുടേതാണ്.പൂജ ഭൂവനേശ്വരിക്ക് .പാട്ട് ഭദ്രകാളിക്ക്..108ദുര്‍ഗ്ഗാലയങ്ങളിലെ കാട്ടൂര്‍ ഈ ക്ഷേത്രമാണെന്നു കരുതിവരുന്നവരുണ്ട്.പടിഞ്ഞാട്ടു ദര്‍ശനം മൂന്നു പൂജ തന്ത്രം മനക്കാട്ടുമനയ്ക്ക്.ഉപദേവത ഇല്ല.കുംഭത്തിലെ ഉത്രം ആറാട്ടായി എട്ടുദിവസത്തെ ഉത്സവം.ഇതില്‍ നാലാം ദിവസത്തെ ആറാട്ട് ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തിലാണ്.അവിടെ ഒരുനേരം ഇറക്കിപ്പൂജയുണ്ട്. ആരും ഇറങ്ങരുതെന്ന് നിഷ്ഠയുള്ള കൂടല്‍മാണിക്യത്തിലെ തീര്‍ത്ഥക്കുളത്തില്‍ ഈ ദേവിക്ക് ഒരു ദിവസം ആറാട്ടു നടത്തുന്നത്ഒരു അത്ഭുതം തന്നെയാണ്.ചരിത്രപരമായ എന്തോകാരണങ്ങള്‍ ഇതിനു പിന്നിലുണ്ട് .കേരളത്തിലെഏറ്റവും പഴയ രാജവംശങ്ങളില്‍ ഒന്ന് എന്ന് ഡച്ച്ഗവര്‍ണ്ണര്‍ മോയന്‍സ് വിശേഷിപ്പിച്ച അയ് രൂര്‍ സ്വരൂപത്തിനായിരുന്നു ഒരുകാലത്ത് കൂടല്‍ ക്ഷേത്രത്തില്‍ മേല്‍ക്കോയ്മ.പഴയ അയ് രൂര്‍രാജ്യത്താണ് പൊഞ്ഞനം ഭഗവതി ക്ഷേത്രം.പൊഞ്ഞനം ഉത്സവത്തിന് പൂരത്തിന്റേയും ഉത്സവത്തിന്റേയും ഇട കലര്‍ന്ന ചിട്ടകളാണ്.പള്ളിവേട്ടയുമുണ്ട്.പൂരം പുറപ്പാടുമുണ്ട്.ഹരിജനങ്ങളുടെ കുതിരകളിയും കാളകളിയുമുണ്ട്.പഴയ കാലത്ത് മനോരോഗത്തിന് ഈ ക്ഷേത്രത്തില്‍ ഭജന നടത്തിയിരുന്നു.ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമാണ്.
നല്ലൂര്‍സ്ഥാനംക്ഷേത്രത്തില്‍നടന്നിട്ടുള്ള അഷ്ടമംഗലദേവപ്രശ്നങ്ങള്‍

1994–   ഇടവട്ടം ശ്രീ.പരമേശ്വര മേനോന്‍
                  പെരുന്ന ശ്രീ.സി.ജി.രവീന്ദ്രനാഥന്‍ നായര്‍
1999 - ചേപ്പാട് ശ്രീ.കെ.ജി.കൈമള്‍
                 പെരുന്ന ശ്രീ.സി.ജി.രവീന്ദ്രനാഥന്‍ നായര്‍
2010 - അരീക്കുളങ്ങര ശ്രീ.സുരേഷ് പണിക്കര്‍
                 താമരശ്ശേരി ശ്രീ.വിനോദ് പണിക്കര്‍
                 എടയ്ക്കാട് ശ്രീ.ദേവീദാസന്‍ ജോത്സ്യന്‍


No comments:

Post a Comment