ദൈവജ്ഞന്മാരായ
അരീക്കുളങ്ങര സുരേഷ്
പണിക്കര്‍,താമരശ്ശേരി
വിനോദ് പണിക്കര്‍,എടക്കാട്
ദേവീദാസന്‍ ജോത്സ്യന്‍
എന്നിവരുടെ നേതൃത്വത്തില്‍
നടന്ന ദേവപ്രശ്നത്തില്‍
ചൈതന്യനിറവോടെ കുടികൊള്ളുന്ന
ഭഗവതിയുടെ ശ്രീകോവിലിന് ജീര്‍ണത
സംഭവച്ചിട്ടുള്ളതായും
പൂര്‍വ്വാചാരങ്ങള്‍ക്ക്
ലോപവും വിസ്മൃതിയും
വന്നിട്ടുള്ളതായും അടിയന്തിരമായിഇവ
പരിഹരിക്കപ്പെടേണ്ടതാണെന്നും
കണ്ടെത്തുകയായി.തുടര്‍ന്ന്
കൂടിയ സംഘത്തിന്റെ വിശേഷാല്‍
പൊതുയോഗംഒരു പുനഃരുദ്ധാരണ
സമിതിയെ തെരഞ്ഞെടുക്കുകയുംനവീകരണ
പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍
സമിതിയെ ചുമതലപ്പെടുത്തുകയും
ചെയ്തു.ക്ഷേത്രം
തന്ത്രി ബ്രഹ്മ ശ്രീ.ത്രിവിക്രമന്‍
നാരായണ ഭട്ടതിരി പറമ്പൂരില്ലം,സ്ഥപതി
ബ്രഹ്മ ശ്രീ.വേഴപ്പറമ്പ്
ബ്രഹ്മ ദത്തന്‍ നമ്പൂതിരിപ്പാട്
എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സമിതിക്ക് ലഭിച്ചിട്ടുള്ളതാകുന്നു.
No comments:
Post a Comment