ശ്രീകോവില്‍-
മുകള്‍ഭാഗം
തുറസായ ശ്രീകോവിലില്‍
പ്രകൃതിയുടെ പഞ്ചോപചാരപൂജകള്‍
സ്വീകരിച്ച് ഉരഗ-മൃഗ-വേതാളസമേതയായി
കുടികൊള്ളുന്ന ഭഗവതി പ്രകൃതി സ്വരൂപിണിതന്നെയാണ്.കൂടാതെ
വിഗ്രഹക്കൂട്ടിന്റെ സംരക്ഷണത്തിനും
മുഖ്യോപാധിയായി വായുസഞ്ചരണം
അത്യാന്താപേക്ഷിതമാണെന്നാണ്ശില്പവിദഗ്ധരുടെ
അഭിപ്രായം.
അതിനാല്‍
വേദിക വരെയുള്ള കരിങ്കല്‍
നിര്‍മ്മിതി നിലനിര്‍ത്തി
അതിനുമേല്‍ ദാരുനിര്‍മ്മിതമായ
അഴികള്‍ പൂര്‍വ്വസ്ഥിതിയില്‍
പുനഃസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശച്ചിട്ടുള്ളതാകുന്നു.മേല്‍ക്കൂര
നിലനില്‍ക്കുന്ന മാതൃകയില്‍
ചെമ്പുപാകി താഴികക്കുടങ്ങളും
മുഖപ്പും വച്ച് നവീകരിക്കുവാനാണ്
പുനഃരുദ്ധാരണ സമിതി
വിഭാവനംചെയ്തിട്ടുള്ളത്.
No comments:
Post a Comment