Friday 11 April 2014

പുനഃപ്രതിഷ്ഠാ കലശം, വിഷു മഹോത്സവം


 പുനഃപ്രതിഷ്ഠാ കലശം...2014 മെയ് മാസം30
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നല്ലൂര്‍സ്ഥാനം ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍‌ നടന്നു വരികയാണെന്നുള്ള വിവരം  താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ശ്രീകോവില്‍നവീകരണം, നടപ്പന്തല്‍നവീകരണം, പാട്ടുപുര,തിടപ്പള്ളിനവീകരണം, വിഗ്രഹസംബന്ധമായതേയ്മാനപരിഹാരം, ഉപദേവതാസ്ഥാനനിര്‍മ്മാണം,തിരുമുറ്റംനിരപ്പാക്കല്‍,ചുറ്റുമതില്‍
നിര്‍മ്മാണം,തൃപ്പടികളുടെനിര്‍മ്മാണം,പ്രദക്ഷിണവഴിനിര്‍മ്മാണം,തുടങ്ങിയ
പണികള്‍പൂര്‍ത്തീകരിച്ചിരിക്കുകയാണ്.ക്ഷേത്രക്കുളസംരക്ഷണംസമീപഭാവിയില്‍
തന്നെതുടങ്ങാനാവുമെന്ന്കരുതുന്നു.അഷ്ടഐശ്വര്യ പ്രദായിനിയായ ഭഗവതിയെ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് മെയ്  മാസത്തില്‍ ഒരുവര്‍ഷംപൂര്‍ത്തിയാവുകയാണ്. ആകയാല്‍ശ്രീകോവിലിലേക്ക്അമ്മയെ പുനഃപ്രതിഷ്ഠിക്കേണ്ടത്അടിയന്തിരകാര്യമായിസമിതിമാസങ്ങളായിപരിഗണിച്ചു
വരികയായിരുന്നു.എന്നാല്‍ആയതിനുഉത്തമമുഹൂര്‍ത്തംദൈവഞ്ജന്മാര്‍വിധിച്ചിരി
ക്കുന്നത് 2014 മെയ് മാസം30- തീയതിയാണ്.കാലം നമ്മെ ഏല്‍പ്പിച്ച ഈ ദൗത്യത്തിന്റെ ശുഭപര്യവസാനത്തിന് ഏവരുടേയും സഹായ സഹകരണങ്ങള്‍   തുടര്‍ന്നുംസമിതി പ്രതീക്ഷിക്കുകയാണ്.

തിരുനല്ലൂര്‍സ്ഥാനം ദേവീക്ഷേത്രത്തിലെ   വിഷു പടയണി മഹോത്സവം.(2-4-2014 മുതല്‍ 15-4-2014വരെ)
2014 ഏപ്രില്‍ 2 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 10വ്യാഴം വരെ-
 ശ്രീമദ് ദേവീ ഭാഗവതപാരായണം.
2014 ഏപ്രില്‍ 8 ചൊവ്വ-തൃക്കൊടിയേറ്റ്.
2014 ഏപ്രില്‍11 വെള്ളി,12 ശനി,13 ഞായര്‍- പറക്കെഴുന്നള്ളിപ്പ്.
2014 ഏപ്രില്‍ 14 തിങ്കള്‍-താലപ്പൊലി എഴുന്നള്ളത്ത്.
2014 ഏപ്രില്‍ 15 ചൊവ്വ- വിഷുക്കണി ദര്‍ശനം,വിളക്കെഴുന്നള്ളിപ്പ്
                പടയണി.
             അവതരണം..ശ്രീഭദ്രാപ്രാചീനകലാസംഘം.ഇരവിപേരൂര്‍


 

No comments:

Post a Comment