Friday 27 June 2014

പുനപ്രതിഷ്ഠാ കര്‍മ്മങ്ങള്‍-28-05-2014 മുതല്‍ 01-06-2014 വരെ



നവീകരണാനന്തരം ആചാരക്രമങ്ങളിലും വഴിപാടിലും വന്നിട്ടുളള മാറ്റങ്ങള്‍

ബഹുവേരവിധാനം
ക്ഷേത്രശ്രീകോവിനുള്ളിലെ പൂജകള്‍ബഹുവേരവിധിപ്രകാരമായിരിക്കും. നിര്‍മ്മാണവൈശിഷ്ട്യമുള്ള മൂലബിംബത്തില്‍ വിധിപ്രകാരമുള്ള എല്ലാ അഭിഷേകങ്ങളും ചാര്‍ത്തലുകളും സാങ്കേതികമായി സാദ്ധ്യമല്ല. ആയതിനാല്‍മൂലബിംബത്തിനു മുമ്പില്‍ പുതുതായി സ്ഥാപിക്കുന്ന അര്‍ച്ചനാബിംബം പ്രതിഷ്ഠിക്കുകയും പൂജാദിക്രിയകളെല്ലാം അതിന്മേല്‍ നടത്തുകയുമാണ് ചെയ്യുന്നത്. ദിവസവും രാവിലെ മൂലബിംബത്തില്‍ നിന്നും അര്‍ച്ചനാബിംബത്തിലേക്ക് സങ്കല്പിക്കപ്പെടുന്ന ദേവീചൈതന്യത്തെ അത്താഴപൂജകള്‍ക്ക് ശേഷം പൂജകള്‍ പര്യവസാനിപ്പിച്ച് തിരികെ മൂലബിംബത്തിലേക്കു തന്നെ പരികല്പന നടത്തുന്നു. പൂര്‍വ്വഘട്ടത്തില്‍ നിലനിന്നിരുന്ന ഈ പൂജാവിധാനം മേലില്‍ പുനസ്ഥാപിക്കപ്പെടുകയാണ്.

No comments:

Post a Comment