Monday 9 February 2015

ശ്രീഭദ്രാവൃതമണ്ഡലി ,മംഗല്യപൂജ


ദേവപ്രശ്നവിധിപ്രകാരം നവീകരണാനന്തരം മാസാദ്യമായിസംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സമൂഹപ്രാര്‍ത്ഥന ശ്രീഭദ്രാവൃതമണ്ഡലി എന്നപേരില്‍ മകരമാസത്തിലെ ആദ്യ ഞായറാഴ്ച മുതല്‍ തിരുനല്ലൂര്‍സ്ഥാനത്തമ്മയുടെ തിരുമുമ്പില്‍ സമാരംഭിച്ചിരിക്കുന്നു. എല്ലാമലയാളമാസങ്ങളിലേയും ആദ്യ ഞായറാഴ്ചകളിലാണ് വ്രതമണ്ഡലിനടത്തപ്പെടുന്നത്. ഭക്തജനങ്ങള്‍ ശുദ്ധരായി, യഥാശക്തി സമര്‍പ്പണങ്ങളുമായി ആദ്യ പൂജയ്ക്കുമുമ്പ് ക്ഷേത്ര ത്തിലെത്തുക.ഉഷ്:പൂജ കഴിഞ്ഞ് തിരുനട തുറന്നശേഷം ഉച്ചപൂജവരെ ഭഗവതിയുടെ തിരുമുമ്പില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്ചടങ്ങ്.         തിരുനല്ലൂര്‍സ്ഥാനത്തമ്മയുടെ ഭജനാവലികള്‍,ലളിതാസഹസ്ര നാമം,ദേവീമാഹാത്മ്യം തുടങ്ങിയ സ്തോത്രങ്ങളും മന്ത്രങ്ങളും ഒരുമിച്ച് ജപിക്കുകയും ഉച്ചപൂജ തൊഴുത് അഭീഷ്ടസിദ്ധിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തശേഷംപ്രസാദമൂട്ടില്‍പങ്കെടുത്ത്പിരിയാവുന്നതാണ്.ദുരിതശാന്തി,പാപ
മോചനം,അഭീഷ്ടസിദ്ധി,വിദ്യാവിജയം എന്നീ സത്ഫലങ്ങള്‍ക്ക് ഹേതു വാകുന്ന ഈ സമൂഹാരാധന ആര്‍ജിതപാപങ്ങളുടെയും
ദോഷചിന്ത കളുടെയുംസങ്കടങ്ങള്‍ക്കുള്ളപ്രായശ്ചിത്തമായി
സ്വയംമാറുന്നതാണ്.ക്ഷേത്രാന്തരീക്ഷവുംഭക്തജന മനസ്സും ഒരേപോലെ ശുദ്ധീകരിക്കപ്പെടുന്ന ഈ സത്കര്‍മ്മത്തില്‍ പങ്കുചേരണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.  
മംഗല്യപൂജ
  മംഗല്യസിദ്ധിക്കും ദീര്‍ഘമംഗല്യത്തിനുമായി വെള്ളിയാഴ്ചകളില്‍ നടത്താവുന്ന വഴിപാട്.മംഗല്യസിദ്ധിക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ക്ഷേത്രത്തില്‍നിന്നും തരുന്ന ദ്രവ്യങ്ങള്‍ സോപാനത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.ഏഴു മാസങ്ങളില്‍ വഴിപാടുകാരുടെ പേരില്‍ സ്വയംവര പുഷ്പാഞ്ജലിനടക്കും.വിവാഹംകഴിഞ്ഞതിനുശേഷംഅലങ്കാരപൂജയുംനിറമാലയുമടക്കം 
 വിശദമായി മംഗല്യപൂജനടത്തി ഫലപൂര്‍ത്തി നേടേണ്ടതാണ്
കൈവട്ടക ഗുരുതി
എല്ലാമാസങ്ങളിലും മകം നക്ഷത്രത്തില്‍ ഭഗവതിക്ക് കൈവട്ടക ഗുരുതി വഴിപാടായിസമര്‍പ്പിക്കാവുന്നതാണ്.സര്‍വ്വകാര്യസിദ്ധി,രോഗമോചനം,ദുരിതശാന്തി
വിഘ്നനിവാരണം,ശത്രുദോഷനിവാരണം,എന്നിവകള്‍ക്കുവേണ്ടി ഈ വഴിപാട് മുന്‍കൂട്ടി ഏര്‍പ്പാടാക്കാവുന്നതാണ്.
നിറമാലയും വിളക്കും / അലങ്കാരപൂജ
വെളളിയാഴ്ചകളില്‍ ശ്രീകോവിലിലും പാട്ടുപുരയിലും മാലകളും പുഷ്പാലങ്കാരങ്ങളുംനടത്തി മേളസഹിതം നടത്തുന്ന പുഷ്പാഞ്ജലിയും ദീപാരാധനയും ഉദയാസ്തമനപൂജയുമാണ് ഈ വഴിപാടില്‍
ഉള്‍പ്പെട്ടിരിക്കുന്നത്.ഉദ്യോഗലബ്ധി,വിഘ്നനിവാരണം,പരദേവതാപ്രീതി,അഭീഷ്ടഫലസിദ്ധി 
എന്നിവ ഫലം.
 വലിയഗുരുതി - സമ്പാദ സമര്‍പ്പണം
ഇടവ മാസത്തിലെ മകം നക്ഷത്രത്തില്‍ ഭഗവതിക്ക് വാര്‍ഷികമായുള്ള വലിയഗുരുതിനടത്തപ്പെടുന്നതാണ്.ഒരുവര്‍ഷംനീണ്ടുനിന്നമന്ത്രാരാധനകളുടെ ചൈതന്യപൂര്‍ത്തിയാണ്വാര്‍ഷികഗുരുതിയിലൂടെപൂര്‍ണ്ണമാകുന്നത്.പ്രസ്തുത ചടങ്ങിന്റെനടത്തിപ്പിനായുളളവസ്തുക്കള്‍സംഭരിച്ച്സമര്‍പ്പിക്കുന്നചടങ്ങാണ് സമ്പാദസമര്‍പ്പണം.ഭദ്രാഭഗവതിയുടെപ്രീതി,ശത്രുഭയദോഷനിവാരണം,രോഗമുക്തി,പാപമുക്തി,അഭീഷ്ടസിദ്ധി എന്നിവയാണ് ഫലങ്ങള്‍.ഭക്തജനങ്ങള്‍ക്ക് സമ്പാദ സമര്‍പ്പണം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

No comments:

Post a Comment